Followers

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

2010, ജൂൺ 9

കള്ളന്‍ കൊണ്ട് പോയ ലോകകപ്പ് !


1946 മുതല്‍ ലോകകപ്പ് യുള്‍റിമെ കപ്പ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 3 തവണ ലോകകപ്പ് ജേതാക്കളായവര്‍ക്ക് കപ്പ് സ്വന്തമാക്കാമായിരുന്നു. അപ്രകാരം 1958, 62, 70 വര്‍ഷങ്ങളിലെ ചാമ്പ്യന്‍മാര്‍ എന്ന നിലക്ക് ബ്രസീല്‍ കപ്പ് സ്വന്തമാക്കി. ഇങ്ങനെ സ്വന്തമാക്കി ആഘോഷപൂര്‍വം നാട്ടിലെത്തിച്ച കപ്പ് അവര്‍ക്ക് അതുപോലെ സൂക്ഷിക്കാനായില്ല. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1983 ല്‍ റിയോഡിജനീറോയിലെ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആസ്ഥാനത്ത് നിന്നും ഈ അമൂല്യനിധി മോഷണം പോയി. ഇതിഹാസ താരം പെലെ ടെലിവിഷനിലൂടെ മോഷ്ടാക്കളോട് കപ്പ് തിരിച്ചുതരാന്‍ അഭ്യര്‍ഥിച്ചിട്ടും കള്ളന്‍മാരുടെ മനസലിഞ്ഞില്ല. നാലംഗമോഷണസംഘത്തെ പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും കപ്പ് ഉരുകിപോയിരുന്നു.

ഇപ്പോള്‍ നിലവിലുള്ള കപ്പിന്റെ മാതൃക തയ്യാറാക്കിയത് ഇറ്റാലിയന്‍ ശില്‍പി സില്‍വിയോ ഗസ്സനിയാണ് 4.9 കിലോഗ്രാം സ്വര്‍ണത്തില്‍നിര്‍മിച്ച കപ്പിന്റെ മതൃകമാത്രമാണ് കളിക്കാര്‍ക്ക് വിട്ടുകൊടുക്കാറുള്ളത്.

2010, ജൂൺ 6

വായിച്ചാല്‍ രക്ഷപ്പെടാം



പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അമേരിക്കയില്‍ കൊലപാതകികളെ തൂക്കിക്കൊല്ലല്‍ പതിവായിരുന്നു. എന്നാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ടായിരുന്നു. വായിക്കാന്‍ അറിയാമെന്ന് തെളിയിച്ചാല്‍ മതി. കാരണം അക്കാലത്ത് അമേരിക്കയില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ ചുരുക്കമായിരുന്നു. അതുകൊണ്ട് വായിക്കാനറിയാവുന്ന ഒരാളെ തൂക്കിക്കൊല്ലാറില്ല. ആദ്യത്തെ കൊലപാതകത്തിന് മാത്രമേ ഈ ഇളവൊള്ളൂ. രണ്ടാമതൊരു കൊല കൂടി നടത്തിയാല്‍ വധശികഷ തന്നെ. രണ്ടാമത്തെ കൊലയാണെന്ന് അറിയാനും മാര്‍ഗമുണ്ടായിരുന്നു. ആദ്യ കൊലക്കുറ്റത്തിന് പിടിക്കുമ്പോള്‍ തള്ള വിരലില്‍ നഖത്തിന് താഴെ T എന്നൊരടയാളം ഇടും.

2010, മേയ് 28

അമേരിക്കല്‍ സൈനികരെ ഞെട്ടിച്ച വവ്വാലുകള്‍ !



                രണ്ടാം ലോകമഹായുദ്ധം. ജപ്പാന്റെ മുന്നേറ്റം തടയാന്‍ ടോക്കിയോ നഗരത്തിന് വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഒരു പദ്ധതി അമേരിക്കന്‍ സൈനിക വിദഗ്ദ്ധര്‍ തയ്യാറാക്കി. ടോകിയോ നഗരം ബോംബ് വച്ച് തകര്‍ക്കുകയെന്നതായിരുന്നു പദ്ധതി. വിചിത്രമായ ഒരു മാര്‍ഗമാണവര്‍ കണ്ടെത്തിയത്. ലക്ഷക്കണക്കിന് വവ്വാലുകളെ ടോകിയോ നഗരത്തില്‍ കൊണ്ട് പോയി വിടുക. ഈ വവ്വാലുകളുടെ ദേഹത്ത് നിശ്ചിത സമയത്ത് പൊട്ടുന്ന ചെറിയ ബോംബുകള്‍ ഘടിപ്പിച്ചിരിക്കും. നേരം വെളുക്കുമ്പോള്‍ കെട്ടിടങ്ങളും മറ്റും ഈ വവ്വാലുകള്‍ കയറിപ്പറ്റുമെന്നും ബോംബ് പൊട്ടിത്തെറിച്ച് ടോകിയോ നഗരത്തിലെ കെട്ടിടങ്ങളും മറ്റും തകരുമെന്നും അനേക മനുഷ്യര്‍ നശിക്കുമെന്നും അവര്‍ കണക്ക് കൂട്ടി.


                പദ്ധതി നടപ്പിലാക്കുന്നതിന്ന് മുമ്പ് ഇതൊന്ന് പരീക്ഷിച്ച് നോക്കാന്‍ അവര്‍ തീരുമാനിച്ചു. നൂറുകണക്കിന് വവ്വാലുകളെ പിടിച്ച് ടൈംബോംബ് ഫിറ്റ് നിശ്ചിത സ്ഥലത്തെ കെട്ടിടങ്ങളുടെ മുകളില്‍ വിമാനത്തില്‍ കൊണ്ട് പോയിട്ടു. പക്ഷേ ഉദ്ദേശിച്ചിരുന്ന കെട്ടിടങ്ങളിലല്ല വവ്വാലുകള്‍ കയറിപ്പറ്റിയത്
 അമേരിക്കയുടെ യുദ്ധോപകരണ ശാലയിലാണ് വവ്വാലുകള്‍ കയറിപ്പറ്റിയത്. ബോംബ് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് പിടികൂടാനുള്ള ശ്രമമൊന്നും വിജയിച്ചില്ല. പരീക്ഷണശാലകള്‍ മുഴുവനും സ്‌ഫോടനത്തില്‍ തകരുന്നത് നോക്കി നില്‍ക്കേണ്ടി വന്നു. അതോടെ വവ്വാല്‍ ബോംബ് പദ്ധതി അമേരിക്കക്ക് ഉപേക്ഷിക്കേണ്ടി വന്നു.

2010, ഏപ്രിൽ 14

ലൈസന്‍സുള്ള കൊള്ളക്കാര്‍ !!


സര്‍ക്കാര്‍ കൊള്ളക്കാരെ നിയമിക്കുക. കൊള്ളയടിക്കുവാന്‍ ലൈസന്‍സും നല്‍കുക. അത്ഭുതം തോന്നുന്നോ ?. ഇംഗ്ലണ്ടിലെ രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞി സ്‌പെയിനിന്റെ കപ്പലുകള്‍ കൊള്ളയടിക്കാന്‍ കടല്‍കൊള്ള സംഘങ്ങളെ ഔദ്യോഗികമായിത്തന്നെ നിയമിച്ചു. പ്രൈവറ്റീര്‍,ബുക്കാനീര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട സംഘങ്ങള്‍ക്ക് സര്‍ ഫ്രാന്‍സിസ് ഡ്രേക്ക് , സര്‍ ജോണ്‍ ഹാക്കിന്‍സ്, സര്‍ വാള്‍ടര്‍ റാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തെക്കേ അമേരിക്കയിലെ ദ്വീപുകളായിരുന്നു ഇവരുടെ ഒളിസ്ഥലം. കൊള്ളമുതന്‍ കൊണ്ട് സ്‌പെയ്‌നിനേക്കാള്‍ വലിയ കപ്പല്‍പ്പട ഇംഗ്ലണ്ട് പടുത്തുയര്‍ത്തി.
       ബുക്കാനീറുകളില്‍ ചിലര്‍ സര്‍ വില്ല്യം കിഡിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് സ്വയം തൊഴില്‍ ചെയ്യാനാരംഭിച്ചു. തൊഴിലില്‍ അതിസമര്‍ഥനായായിരുന്ന കിഡ് കപ്പല്‍ യാത്രക്കാരെ നടുക്കി. അവസാനം കിഡിനെ 1701 ല്‍ ബ്രിട്ടീഷുകാര്‍ പിടികൂടി തൂക്കിക്കൊന്നു. 

2010, ഏപ്രിൽ 12

"ഡോക്ടര്‍മാരുടെ" രാജ്യം

ഡോക്ടര്‍മാര്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതലുള്ളത് ഏത് രാജ്യത്താണെന്ന് അറിയുമോ ?. ഇല്ലെങ്കില്‍ കേട്ടോളൂ. റഷ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുള്ളത്. അവിടെ 304 പേര്‍ക്ക് ഓരോ ഡോക്ടര്‍ വീതമാണുള്ളത്.

Related Posts with Thumbnails

Share

Twitter Delicious Facebook Digg Stumbleupon Favorites More