പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അമേരിക്കയില്‍ കൊലപാതകികളെ തൂക്കിക്കൊല്ലല്‍ പതിവായിരുന്നു. എന്നാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ടായിരുന്നു. വായിക്കാന്‍ അറിയാമെന്ന് തെളിയിച്ചാല്‍ മതി. കാരണം അക്കാലത്ത് അമേരിക്കയില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ ചുരുക്കമായിരുന്നു. അതുകൊണ്ട് വായിക്കാനറിയാവുന്ന ഒരാളെ തൂക്കിക്കൊല്ലാറില്ല. ആദ്യത്തെ കൊലപാതകത്തിന് മാത്രമേ ഈ ഇളവൊള്ളൂ. രണ്ടാമതൊരു കൊല കൂടി നടത്തിയാല്‍ വധശികഷ തന്നെ. രണ്ടാമത്തെ കൊലയാണെന്ന് അറിയാനും മാര്‍ഗമുണ്ടായിരുന്നു. ആദ്യ കൊലക്കുറ്റത്തിന് പിടിക്കുമ്പോള്‍ തള്ള വിരലില്‍ നഖത്തിന് താഴെ T എന്നൊരടയാളം ഇടും.