വ്യാഴത്തിനടുത്തെത്തിയാല്‍ ഉച്ചത്തിലുള്ള ചൂളമടി കേള്‍ക്കാം. "അയോ" എന്ന വ്യാഴത്തിന്റെ ഒരു ഉപഗ്രഹമാണ് വ്യാഴത്തെ കൊണ്ട് ചൂളമടിപ്പിക്കുന്നത്. "അയോ" ഒരു പ്രത്യേക ബിന്ദുവില്‍ എത്തിയാല്‍ സ്വിച്ചിട്ട പോലെ വ്യാഴം ചൂളമടി തുടങ്ങും പയ്യെ പയ്യെ അതു വലുതായി വരും. പിന്നീട് അയോയുടെ ചനനമനുസരിച്ച് ചൂളമടി വ്യത്യാസപ്പെട്ടിരിക്കും.