1946 മുതല്‍ ലോകകപ്പ് യുള്‍റിമെ കപ്പ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 3 തവണ ലോകകപ്പ് ജേതാക്കളായവര്‍ക്ക് കപ്പ് സ്വന്തമാക്കാമായിരുന്നു. അപ്രകാരം 1958, 62, 70 വര്‍ഷങ്ങളിലെ ചാമ്പ്യന്‍മാര്‍ എന്ന നിലക്ക് ബ്രസീല്‍ കപ്പ് സ്വന്തമാക്കി. ഇങ്ങനെ സ്വന്തമാക്കി ആഘോഷപൂര്‍വം നാട്ടിലെത്തിച്ച കപ്പ് അവര്‍ക്ക് അതുപോലെ സൂക്ഷിക്കാനായില്ല. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1983 ല്‍ റിയോഡിജനീറോയിലെ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആസ്ഥാനത്ത് നിന്നും ഈ അമൂല്യനിധി മോഷണം പോയി. ഇതിഹാസ താരം പെലെ ടെലിവിഷനിലൂടെ മോഷ്ടാക്കളോട് കപ്പ് തിരിച്ചുതരാന്‍ അഭ്യര്‍ഥിച്ചിട്ടും കള്ളന്‍മാരുടെ മനസലിഞ്ഞില്ല. നാലംഗമോഷണസംഘത്തെ പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും കപ്പ് ഉരുകിപോയിരുന്നു.
ഇപ്പോള്‍ നിലവിലുള്ള കപ്പിന്റെ മാതൃക തയ്യാറാക്കിയത് ഇറ്റാലിയന്‍ ശില്‍പി സില്‍വിയോ ഗസ്സനിയാണ് 4.9 കിലോഗ്രാം സ്വര്‍ണത്തില്‍നിര്‍മിച്ച കപ്പിന്റെ മതൃകമാത്രമാണ് കളിക്കാര്‍ക്ക് വിട്ടുകൊടുക്കാറുള്ളത്.