അബദ്ധത്തിലാണ് സാക്കറിന്‍ കണ്ടുപിടിച്ചത്. അതെങ്ങനെയാണ് കണ്ടുപിടിച്ചതെന്നറിയണ്ടേ. റെം സെന്‍, ഫാള്‍ ബര്‍ഗ് എന്നീ ശാസ്ത്രജ്ഞര്‍ കോള്‍ടാര്‍ എന്ന രാസവസ്തുവില്‍ നിന്നുണ്ടാകുന്ന രാസവസ്തുക്കളെക്കുറിച്ച് പഠിക്കുകയായിരുന്നു. ഒരു ദിവസം ഫാള്‍ ബര്‍ഗ് പരീക്ഷണത്തിനിടെ റൊട്ടി കഴിക്കുകയായിരുന്നു. അപ്പോള്‍ ഫാള്‍ ബര്‍ഗ് ഒരു കാര്യം ശ്രദ്ധിച്ചു. റൊട്ടിക്ക് വല്ലാത്ത മധുരം. കയ്യില്‍ പുരണ്ടിരുന്ന ഒരു തരം രാസവസ്തുവാണ് ഇതിന് കാരണമെന്ന് അവര്‍ കണ്ടെത്തി. അങ്ങനെയാണ് പഞ്ചാരയേക്കാള്‍ 500 ഇരട്ടി മധുരമുള്ള സാക്കറിന്‍ കണ്ടുപിടിച്ചത്.