വാഷിങ്ടണ്‍: ജെയിംസ് ബോണ്ട് സിനിമകളിലെ പോലെ ഓട്ടോമാറ്റിക് കാര്‍ സ്വന്തമാക്കുന്നത് നിങ്ങള്‍ സ്വപ്നം കണ്ടിട്ടില്ലേ. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയാലും സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന കാര്‍? എന്നാല്‍ അത്തരമൊന്ന് യാഥാര്‍ഥ്യമാക്കുന്നതിന്റെ ഒരുക്കങ്ങളില്‍ മുന്നേറുകയാണ് നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഒരുപറ്റം ശാസ്ത്രജ്ഞര്‍. അടിയന്തര ഘട്ടങ്ങളിലും ട്രാഫിക് ബ്ലോക്കിലും നിങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് വണ്ടിയെ നയിക്കുന്ന 'കമ്പ്യൂട്ടര്‍ വിഷന്‍ പ്രോഗ്രാം' ആണ് ഇവര്‍ വികസിപ്പിച്ചെടുത്തത്.
വീഡിയോ കാമറപോലെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം സിഗ്നല്‍ കാണുമ്പോഴും കാല്‍നടയാത്രക്കാരെ കാണുമ്പോഴും വണ്ടി സ്വയം നിറുത്തുമെന്ന് സംഘാംഗമായ ഡോക്ടര്‍ വെസ്ലി സ്നിദര്‍ പറയുന്നു. കനത്ത ട്രാഫിക്കില്‍ സ്വയം നിയന്ത്രിക്കുന്നതിനൊപ്പം കാറുകള്‍ ഒരേ നിരയില്‍ നീങ്ങുന്നതിനും ഇത് സഹായിക്കും. ഡ്രൈവിങ്ങിനിടെ ഹൃദയസ്തംഭനമുണ്ടാവുകയോ ഉറങ്ങിപ്പോവുകയോ ചെയ്താലും അപകടങ്ങള്‍ സംഭവിക്കില്ല.
അവലംബം : മാധ്യമം